ദില്ലി; ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അഡ്വാന്‍സ്ഡ് അക്വാസ്റ്റിക് അബ്സോര്‍പ്ഷന്‍ ടെക്നിക് ഉള്‍പ്പെടെ മികച്ച അത്യാധുനിക സവിശേഷതകളോട് കൂടിയ നാവികസേനയുടെ അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ‘ഐ എന്‍ എസ് വാഗിര്‍’ നീറ്റിലിറക്കി.
നൂതന അക്കൗസ്റ്റിക് അബ്സോര്‍ഷന്‍ ടെക്നിക് പോലുള്ള മികച്ച പോരാട്ടശേഷിയുള്ള മുങ്ങിക്കപ്പല്‍ വ്യാഴാഴ്ച തെക്കന്‍ മുംബൈയിലെ മസഗാവ് ഡോക്കില്‍ വെച്ചാണ് നീറ്റിലിറക്കിയത്.
പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ഭാര്യ വിജയ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു.ഇന്ത്യ നിര്‍മിച്ച ആറ് കല്‍വാരി – ക്ലാസ് അന്തര്‍വാഹിനികളില്‍ ഒന്നാണ് ഐ.എന്‍.എസ് വാഗിര്‍. ഫ്രഞ്ച് നേവല്‍ ഡിഫന്‍സ് ആന്‍ഡ് എനര്‍ജി കമ്ബനിയായ ഡി.സി.എന്‍.എസ് രൂപകല്പന ചെയ്ത കല്‍വാരി ക്ലാസ് അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ നാവിക സേനയുടെ പ്രോജക്‌ട് – 75ന്റെ ഭാഗമായാണ് നിര്‍മിക്കുന്നത്.
ഉപരിതല വിരുദ്ധ യുദ്ധം, അന്തര്‍വാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, സമുദ്രത്തിനടയില്‍ മൈനുകളിടുക, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവയാണ് ഈ അന്തര്‍വാഹിനികള്‍.ഈ അന്തര്‍വാഹിനികള്‍ക്ക് ആന്റി സര്‍ഫേസ്, ആന്റി സബ് മറൈന്‍ യുദ്ധമുഖങ്ങള്‍, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍, മൈന്‍ നിക്ഷേപിക്കല്‍, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടല്‍ സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗീറിന് നല്‍കിയത്. റഷ്യയില്‍ നിന്നുള്ള അന്തര്‍വാഹിനിയായ ആദ്യത്തെ വാഗിര്‍ 1973 ഡിസംബര്‍ 3 ന് ഇന്ത്യന്‍ നാവികസേനയിലേക്ക് നിയോഗിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നല്‍കിയ സേവനത്തിന് ശേഷം 2001 ജൂണ്‍ 7നാണ് ഡികമ്മിഷന്‍ ചെയ്തത്.
അത്യാധുനിക സാങ്കേതിക വിദ്യകളായ അഡ്വാന്‍സ്ഡ് അക്ക്വസ്റ്റിക് അബ്സോര്‍പ്ഷന്‍ ടെക്നിക്സിന് പുറമേ ലോ റേഡിയേറ്റഡ് നോയിസ് ലെവല്‍സ്, ഹൈഡ്രോ – ഡൈനാമിക്കലി ഒപ്ടിമൈസ്ഡ് ഷെയ്പ് തുടങ്ങിയവയും ശത്രുവിനെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും വാഗിറിന് മികച്ച സ്റ്റെല്‍ത്ത് സവിശേഷതകള്‍ ഉറപ്പാക്കുന്നതായി നിര്‍മാണ ചുമതല നിര്‍വഹിച്ച മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.വാഗിറിന്റെ വരവോടെ ഇന്ത്യ അന്തര്‍വാഹിനി നിര്‍മാണ മേഖലയില്‍ നിര്‍ണായകമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
read also: മോദി ഭരണത്തില്‍ രാജ്യത്ത് ജനങ്ങളുടെ നിലനില്‍പ് അപകടത്തില്‍: സിപിഐ എം പിബി
പ്രോജക്‌ട് 75 ന്റെ ഭാഗമായുള്ള കല്‍വാരി, ഖണ്ടേരി എന്നീ രണ്ട് അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരമ്പരയിലെ മൂന്നാമത്തെ അന്തര്‍വാഹിനിയായ കരഞ്ജ് കടലിലെ പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. നാലാമത്തെ അന്തര്‍വാഹിനിയായ വേലയും പരീക്ഷണങ്ങള്‍ തുടങ്ങി. അതേ സമയം, ആറാമത്തെയും അവസാനത്തെയും അന്തര്‍വാഹിനിയായ വാഗ്ഷീര്‍ നിര്‍മാണഘട്ടത്തിലാണ്.
Post Your Comments