
ലക്‌നൗ: റിപ്പബ്ലിക് ചാനൽ എഡിറ്റർ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ്. ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനാണു സിദ്ദീഖ് കാപ്പന്‍. അര്‍ണബിന്റെ ഹിന്ദുത്വ പ്രിവിലേജാണ് അതിവേഗത്തിലുള്ള ജാമ്യം ലഭ്യമാക്കിയതെന്ന് ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് റൈഹാനയുടെ പ്രതികരണം.
Read Also: അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി… അര്‍ണാബിനെ പുറത്തു കാത്തു നിന്നത് വന്‍ ജനാവലി
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം ! സിദ്ദിക്ക് കാപ്പനും ഒമര്‍ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമൊന്നും ലഭിക്കാത്ത ഈ ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്. ‘ – റൈഹാന കാപ്പന്‍ കുറിച്ചു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വഴിക്കാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കാപ്പന്റെ കേസിനോടുള്ള സമീപനത്തെക്കുറിച്ച് മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ കപില്‍ സിബലും പരാമര്‍ശിച്ചിരുന്നു.
Post Your Comments