
പറ്റ്ന : രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
ഇതിലും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും വിജയിക്കാന്‍ ഇടതുപക്ഷത്തിനു സാധിക്കുമായിരുന്നു .മഹാസഖ്യത്തിലെ പലരും ഇടതുപക്ഷത്തിന് സീറ്റുകൾ നൽകിയതിനെ ചോദ്യം ചെയ്തിരുന്നു, ഇന്ത്യന്‍ ജനാധിപത്യത്തിന് ഇടതു പക്ഷം ആവശ്യമാണ് . ബിജെപിയെ പ്രതിരോധിക്കാന്‍ മുൻപും കഴിയുമായിരുന്നു ,യെച്ചൂരി പറഞ്ഞു.
ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ മഹാസഖ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും സീതാറാം യെച്ചൂരി അവകാശപ്പെട്ടു.
Post Your Comments