Latest NewsIndia

ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചു, ബീഹാർ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ സ്ഥാനം നോട്ടയ്ക്കും താഴെ

അതേസമയം ബിഹാറിൽ ബിജെപി പരാജയപ്പെടുമെന്ന് ശിവസേനയുുടെ മുഖപത്രം സാമ്ന നേരത്തെ എഴുതിയിരുന്നു.

പാറ്റ്‌ന: 2019ല്‍ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷി ആയാണ് ശിവസേന മത്സരിച്ചത്. രണ്ടര വർഷക്കാലം വച്ച് ഇരു പാര്‍ട്ടികള്‍ക്കും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാൽശിവസേനയുടെ മുൻകാല പ്രവൃത്തികൾ വെച്ച് ബിജെപി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് കോൺഗ്രസ്സും എൻസിപിയും ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്ര ഭരണം ഏറ്റെടുത്തത്.

ബിജെപി പ്രതിപക്ഷമായി ഇരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് 56 സീറ്റുകളില്‍ മാത്രം വിജയിക്കാന്‍ സാധിച്ചുള്ളു. എന്നാല്‍, ബിജെപി 105 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം ചേർന്നതുകൊണ്ടാണ് ശിവസേനയ്ക്ക് അത്രയും സീറ്റുകൾ ലഭിച്ചതും. അതേസമയം ബിഹാറിൽ ബിജെപി പരാജയപ്പെടുമെന്ന് ശിവസേനയുുടെ മുഖപത്രം സാമ്ന നേരത്തെ എഴുതിയിരുന്നു.

ബിഹാർ ജനത മോദിക്ക് മുൻപിലോ നിതീഷ് കുമാറിന്റെ മുൻപിലോ മുട്ടുമടക്കില്ല. യുവാവായ തേജസ്വി യാദവിനെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും ബിജെപിക്ക് പകരമാകാൻ മറ്റ് പാർട്ടികളുണ്ടെന്ന് ജങ്ങൾ മനസിലാക്കണമെന്നും ലേഖനത്തിൽ കുറിച്ചിരുന്നു. എന്നാൽ ശിവസേന മത്സരിച്ച ഒരു സീറ്റിൽ പോലും നോട്ടയെ മറികടക്കാൻ കഴിഞ്ഞില്ല. കെട്ടിവെച്ച തുക നഷ്ടപ്പെടുകയും ചെയ്തു.

read also: സന്നദ്ധസംഘടനകള്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രം

ശിവസേനയ്ക്ക് വെറും 0 .05% ആണ് വോട്ട് ഷെയർ ലഭിച്ചത്. അതേസമയം നോട്ടയ്ക്ക് 1.68% ലഭിക്കുകയും ചെയ്തു. ഇതോടെ ബിജെപിയുമായി സഖ്യമില്ലാതെ മത്സരിച്ചാൽ ശിവസേന അമ്പേ പരാജയപ്പെടുമെന്ന് സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് രാത്രീയ നിരീക്ഷകർ പറയുന്നത്. കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 7,06,252 പേര്‍ (1.7%) സമ്മതിദായകര്‍ നോട്ടയ്‌ക്ക്‌ സമ്മതിദാനാവകാശം വിനിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button