
സിനിമാ രംഗത്ത് നിർമാതാക്കളുടെ ആവശ്യപ്രകാരം താരങ്ങള്‍ പ്രതിഫലം കുറക്കരുതെന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ്, താരങ്ങള്‍ കുറക്കരുത്, ഒരു നിര്‍മ്മാതാവ് ഒരു താരത്തെ സമീപിക്കുമ്പോള്‍ താരം തന്റെ പ്രതിഫലം പറയുകയാണ് വേണ്ടത്.
എന്നാൽ അത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക. സാറ്റലൈറ്റ് റൈറ്റ് ഉളളവര്‍ക്ക് തനിയെ പടം എടുക്കാമല്ലോ, രണ്ട് കോടി റൈറ്റ് ഉളള ആള്‍ക്ക് ഒരു കോടിക്ക് പടം പിടിച്ചാല്‍ ബാക്കി ലാഭമാണ്. ഈ നടന്‍ തന്നെ വേണം എന്ന് പറഞ്ഞുവന്നാല്‍ അയാള്‍ പറയുന്ന പ്രതിഫലം നൽകേണ്ടി വരും.
ഇത്തരത്തിൽ സാറ്റലൈറ്റ് റൈറ്റ് ഇല്ലാത്ത നടന്മാര്‍ക്കാണ് പ്രതിസന്ധി. അവര്‍ക്ക് നിര്‍മ്മാതാക്കള്‍ക്ക് പറയുന്നത് പോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
Post Your Comments