ന്യൂഡല്‍ഹി: രാഷ്ട്രീയതാത്പ്പര്യങ്ങള്‍ രാജ്യത്തിന് വിരുദ്ധമാകരുത്.. പ്രധാനമന്ത്രി നരേന്ദ്രമോദി . പൊതുവായ വലിയ ഒരു ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതിന് ഒരാള്‍ സ്വന്തം ആശയങ്ങളെ ത്യജിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിവേകാനന്ദ പ്രതിമ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ വെര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുത്തു വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആളുകള്‍ ജെ.എന്‍.യുവില്‍ ചേര്‍ന്നപ്പോള്‍ തങ്ങളുടെ പ്രത്യേയശാസ്ത്രങ്ങള്‍ ഉപേക്ഷിച്ചില്ല. ഞാന്‍ അടിയന്തരാവസ്ഥ കണ്ടിട്ടുണ്ട്. അവിടെ വ്യത്യസ്ത രാഷ്ട്രിയ പ്രത്യേയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസും ആര്‍.എസ്.എസും. എന്നാല്‍ ദേശീയ താത്പര്യത്തിന് വേണ്ടി ഞങ്ങള്‍ എല്ലാവരും ഒരുമിച്ചുനിന്നു.’ മോദി പറഞ്ഞു.
ദേശീയ നന്മയ്ക്ക് പകരം സ്വന്തം താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും മോദി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും ഇതിലൂടെ ജെ.എന്‍.യു പോലെയുള്ള സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്നും മോദി പറഞ്ഞു.
Post Your Comments