വിധുബാലയും നടി ആനിയും തമ്മിലുള്ള സംഭാഷണത്തിലെ സ്ത്രീവിരുദ്ധത സോഷ്യൽ മീഡിയയിൽ വലിയ വിമർശനം കേട്ടിരുന്നു. ഈ ചർച്ചയെ രൂക്ഷമായി വിമര്‍ശിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ മകള്‍ക്ക് താന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളെക്കുറിച്ചു താരം ചൂണ്ടിക്കാട്ടുന്നത്.
പോസ്റ്റ് പുര്‍ണരൂപം-
ഇത് എന്റെ മകളാണ്…
ഇവള്‍ക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാന്‍ അറിയാം, അവള്‍ അത് വ്യക്തമായി പറയാറും ഉണ്ട് … കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്ബോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷന്‍ ആയ ഞാന്‍ ‘കഷ്ണം മുഴുവന്‍ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും ‘ എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.
സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും ( പാത്രം കഴുകുകയോ, ടോയ്ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കില്‍ ആയിക്കോട്ടെ )- അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല – അവളായാലും ഞാന്‍ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദര്‍ശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിന്നെ പില്‍ക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങള്‍ അവള്‍ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന ‘വരും വരായ്കകളെ ‘ അങ്ങോട്ട് വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്.
ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവള്‍ സഹിച്ചോളും – ചുറ്റും ഉള്ള കുലമമ്മീസ് ആന്‍ഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല.
Edit
ഞാന്‍ എന്തോ ഭയങ്കര സംഭവം ആയ അച്ഛന്‍ ആണ് ഇങ്ങനെ ഒക്കെ പറയാന്‍ എന്ന തെറ്റിധാരണ ഒന്നും എനിക്ക് ഇല്ല. സ്വന്തം മകള്‍ക്ക് അവളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു അച്ഛന്‍ അത്രേ ഉള്ളു. വേറെ എന്തെങ്കിലും ഒക്കെ നിങ്ങക്ക് തോന്നിയാല്‍ അതിനു എനിക്ക് ഒന്നും പറയാന്‍ ഇല്ല. പുരോഗമനം എന്ന് കേള്‍ക്കുമ്ബോ പൊട്ടി ഒലിക്കുന്നവര്‍ക്ക് ഉള്ള ointment ഇവിടെ ലഭ്യമല്ല.
പിന്നെ ചുമ്മാ തെറി പറയുന്നോര്‍ക്ക് ഈ മനോഹര ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു – https://youtu.be/jC4preE3qBk
Post Your Comments