Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaEntertainment

ആടുമോഷണം പതിവാക്കി ; രണ്ട് യുവനടന്‍മാര്‍ അറസ്റ്റിൽ

സിനിമാ പൂര്‍ത്തിയാക്കുന്നതിന് പിതാവിനെ സഹായിക്കുന്നതിനാണ് സഹോദരങ്ങള്‍ ആടു മോഷണം തൊഴിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ: ആടുമോഷണം പതിവാക്കിയ രണ്ട് യുവനടന്മാര്‍ പിടിയില്‍. സാമ്പത്തിക പ്രതിസന്ധി കാരണം ആടു മോഷണം പതിവാക്കിയ രണ്ട് യുവനടന്മാരാണ് പൊലീസ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ വി നിരഞ്ജൻ കുമാർ, ലെനിൻ കുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

read also: സ്വര്‍ണ്ണ കടത്തില്‍ ബുദ്ധി കേന്ദ്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി: ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ

ഇവരുടെ അച്ഛന്‍ വിജയശങ്കര്‍ നീ താന്‍ രാജ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചിരുന്നു. മക്കളായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങി. സിനിമാ പൂര്‍ത്തിയാക്കുന്നതിന് പിതാവിനെ സഹായിക്കുന്നതിനാണ് സഹോദരങ്ങള്‍ ആടു മോഷണം തൊഴിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി ഇവർ ആടു മോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍ നിന്നും ഒരെണ്ണത്തിനെയോ രണ്ടെണ്ണത്തിനെയോ കൈക്കലാക്കി വാഹനത്തില്‍ സ്ഥലം വിടുകയാണ് ഇവര്‍ ചെയ്തിരുന്നത്. കുറേ ആടുകളില്‍ ഒരെണ്ണം കാണാതായാല്‍ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല എന്നതിനാലാണ് ഇവര്‍ ഈ രീതി തെരഞ്ഞെടുത്തത്. എന്നാല്‍ ഒക്ടോബര്‍ ഒമ്പതിന് മാധവറാമില്‍ വെച്ച് പളനി എന്നയാളുടെ ആടിനെ മോഷ്ടിച്ചതാണ് ഇവരുടെ പദ്ധതി പൊളിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പളനിക്ക് ആറ് ആടുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണത്തെ കാണാതായത് ഉടമ ശ്രദ്ധിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെത്തി ആടുകളെ മോഷ്ടിക്കുന്ന സഹോദരന്മാരെ കണ്ടെത്തുന്നത്. കഴിഞ്ഞദിവസം ഇവര്‍ വീണ്ടും ആടിനെ മോഷ്ടിക്കാനെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

 

 

 

shortlink

Post Your Comments


Back to top button