Latest NewsKeralaIndia

സ്വര്‍ണ്ണ കടത്തില്‍ ബുദ്ധി കേന്ദ്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി: ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ

ശിവശങ്കറാണ് കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചത്.

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെന്റ്. ശിവശങ്കറാണ് കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചത്. ശിവശങ്കര്‍, നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് സജീവമായി ഇടപെട്ടിട്ടുണ്ട്.

മൂന്നാമത്തെ ലോക്കര്‍ സ്വപ്നയുടെ പേരില്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും ത് സംബന്ധിച്ച വാട്സപ്പ് സന്ദേശം കഴിഞ്ഞ നവംബര്‍ 11 ന് ഇ അയച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു. മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടത് കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണെന്ന് ഇഡി പറയുന്നു. മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാന്‍ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു.

ഇതോടെ സ്വര്‍ണ്ണ കടത്ത് കേസിലും ശിവശങ്കര്‍ പ്രതിയാകുമെന്ന് ഉറപ്പായി. യുഎപിഎ കുറ്റം ചുമത്തി എന്‍ഐഎയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഇഡി കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും.

ഇതിന് പിന്നാലെ കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങും. പിന്നീട് എന്‍ഐഎയും. സ്വപ്‌നയുടെ മൊഴിയാണ് നിര്‍ണ്ണായകമാകുന്നത്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദ്ദേശിച്ചത്. സ്റ്റംസ് ഓഫീസറെ വിളിച്ചത് സ്വപ്ന ആവശ്യപ്പെട്ടിട്ടാണെന്നും ശിവശങ്കര്‍ മൊഴി നല്‍കിയയിട്ടുണ്ട്. ശിവശങ്കര്‍ ഇതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നസിലാക്കുന്നതെന്നും ഇഡി പറയുന്നു.

read also: ജനങ്ങൾക്ക് പ്രതീക്ഷയായി മാറി, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വന്‍മുന്നേറ്റം നടത്തും: എസ് ഡിപിഐ

സ്വപ്നയ്ക്ക് ലൈഫ് മിഷന്റെ പദ്ധതി രേഖകള്‍ കൈമാറിയത് ടെന്‍ഡര്‍ രേഖകള്‍ തുറക്കുന്നതിന് മുമ്പാണ്. ഇന്ന്, എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുളള ശിവശങ്കറെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. അതോടൊപ്പം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button