ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നീക്കം. രണ്ട് തവണ നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടിലും ഇന്നലെ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ബിനീഷ് കോടിയേരിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചിട്ടുള്ളത്. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടനെയും സുഹൃത്ത് എസ്. അരുണിനെയും ചോദ്യം ചെയ്യണം.
ഇവര്‍ രണ്ടുപേരും ബിനീഷിന്‍റെ അക്കൗണ്ടില്‍ ഭീമമായ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഡ്രൈവറായ അനിക്കുട്ടനും സുഹൃത്ത് അരുണും ബിനീഷിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
read also: ആസിയാന്‍ ഉച്ചകോടിയെ നരേന്ദ്രമോദി നയിക്കും; മോദിയുടെ വാക്കുകൾക്കായി കാതോര്‍ത്ത് ലോകരാജ്യങ്ങള്‍
ഇതിന്‍റെ ഉറവിടം അറിയാന്‍ രണ്ടു പേരെയും ചോദ്യം ചെയ്യണം. അനി കുട്ടന്‍ പണം നിക്ഷേപിച്ചത് കോടിയേരി ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്കാണ്. ഇതിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷിനില്ലെന്നും അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ അരുണ്‍ എസിലേക്കും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം നീളുന്നുണ്ട്. അരുണ്‍ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുകകള്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments