നവംബര്‍ 12 നു നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിക്കൊപ്പം, വിയറ്റ്‌നാം പ്രധാനമന്ത്രി ന്യുയെന്‍ സുവാന്‍ ഫുക്കും അദ്ധ്യക്ഷത വഹിക്കും. വെര്‍ച്വലായി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും പതിനേഴാമത് ആസിയാന്‍ ഉച്ചകോടി നടക്കുക.
ഉച്ചകോടിയില്‍ ദക്ഷിണ ചൈന കടലില്‍ അടക്കം ചൈന നടത്തുന്ന കടന്നു കയറ്റങ്ങള്‍ ചര്‍ച്ച ചെയ്യും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ സമ്മേളനമായിരിക്കും നടക്കുക. ആസിയാന്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
ആസിയാന്‍- ഇന്ത്യ നയതന്ത്ര പങ്കാളിത്തത്തെ കുറിച്ചും സമുദ്ര സഹകരണം, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളില്‍ കൈവരിച്ച പുരോഗതിയെ കുറിച്ചും ഉച്ചകോടി വിലയിരുത്തും. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള തന്ത്രങ്ങളെ സംബന്ധിച്ചും തന്ത്രപ്രധാനമായ ബന്ധങ്ങള്‍ കൂടുതല്‍ വിശാലമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.
ആസിയാന്‍-ഇന്ത്യ കര്‍മ്മ പദ്ധതിയ്ക്ക് ഊന്നല്‍ നല്‍കിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 8 -ാമത്തെ ഉച്ചകോടിയാണ് വ്യാഴാഴ്ച്ച നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ബാങ്കോക്കില്‍ വെച്ചായിരുന്നു ആസിയാന്‍ ഉച്ചകോടി നടന്നത്.
Post Your Comments