Latest NewsNewsBusiness

രാജ്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക്…!

ദില്ലി: രാജ്യത്ത് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ആർബിഐ ഡെപ്യൂട്ടി ഗവർണ്ണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ ഉള്ളത്. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചിരിക്കുകയാണ്. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുകയുണ്ടായി.

എന്നാൽ അതേസമയം, സാമ്പത്തിക ഉത്തേജക പാക്കേജിൻറെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിക്കുന്നതാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണാനെത്തും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന സാധാരണക്കാരിൽ നേരിട്ട് പണം നല്കുന്ന പദ്ധതി ബിഹാറിൽ പിടിച്ചു നില്ക്കാൻ സഹായിച്ചു എന്നാണ് കേന്ദ്രത്തിൻറെ കണ്ടെത്തൽ. ഇതിൻറെ തുടർച്ചയായുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിക്കുന്നതാണ്. പത്ത് പ്രധാന മേഖകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള രണ്ടു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നേരത്തെ ആത്മ നിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി 21 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി 73000 കോടി രൂപയുടെ പാക്കേജും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button