Latest NewsNewsInternational

ഭരണകൂട ഭീകരത അരങ്ങു തകര്‍ക്കുകയാണ്, ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല; പാകിസ്ഥാനെതിരെ ബ്രിട്ടണ്‍

82 വയസ്സുകാരനായ മെഹ്ബൂബ് അഹമ്മദ് ഖാന്‍ എന്ന അഹമ്മദീയ വിഭാഗക്കാരനെ തിങ്കളാഴ്ച അജ്ഞാതരായ അക്രമികള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു

ലണ്ടന്‍: പാകിസ്ഥാനെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാകിസ്ഥാനിലെ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെയാണ് ബോറിസ് ജോണ്‍സണ്‍ രംഗത്ത് എത്തിയത്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗം ഇമ്രാന്‍ അഹമ്മദ് ഖാന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ പാകിസ്ഥാനില്‍ ഭരണകൂട ഭീകരത അരങ്ങു തകര്‍ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലത്ത സ്ഥിതിയാണ് അവിടെയുള്ളത്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബ്രിട്ടണ്‍ തയ്യാറാകണമെന്നായിരുന്നു ഇമ്രാന്‍ അഹമ്മദ് ഖാന്റെ ആവശ്യം. ഇതിനോടെ പ്രതികരിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇമ്രാന്‍ അഹമ്മദ് ഖാന്റെ നിലപാടിനോട് താന്‍ പൂര്‍ണ്ണമായി യോജിക്കുകയാണെന്നും വിഷയം പാകിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ മന്ത്രിസഭാംഗത്തെ ചുമതലപ്പെടുത്തിയതായും ജോണ്‍സണ്‍ വ്യക്തമാക്കി.

Read Also: ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കും; ലോകരാജ്യങ്ങളോട് സൗദി

അതേസമയം കഴിഞ്ഞ ദിവസം ക്രിസ്തുമത വിശ്വാസികളായ അമ്മയെയും മകനെയും പാകിസ്ഥാനില്‍ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂനപക്ഷ കൊലപാതകങ്ങളും നിയന്ത്രണമില്ലാതെ തുടരുകയാണ്. 82 വയസ്സുകാരനായ മെഹ്ബൂബ് അഹമ്മദ് ഖാന്‍ എന്ന അഹമ്മദീയ വിഭാഗക്കാരനെ തിങ്കളാഴ്ച അജ്ഞാതരായ അക്രമികള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഇത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button