തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനയുടെ റിപ്പോർട്ട് സി.ബി.ഐക്ക് ലഭിച്ചിരിക്കുന്നു. ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാല് പേരുടെ നുണപരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കിയിരുന്നത്.
ബാലഭാസ്കറിന്റെ മരണത്തിൽ കലാഭവൻ സോബിയുടെ മൊഴി തെറ്റാണെന്ന് സി.ബി.ഐ കണ്ടെത്തുകയുണ്ടായി. ബാലഭാസ്കറിന് അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സോബി പറഞ്ഞിരുന്ന റൂബിൻ തോമസ് ബംഗളൂരുവിലായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത് .
ബാലഭാസ്കർ അപകടത്തിൽപ്പെടുന്നതിന് മുമ്പ് തന്നെ വിഷ്ണു സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചിരുന്നുവെന്നും സി.ബി.ഐ വെളിപ്പെടുത്തുകയുണ്ടായി. ഇത് ബാലഭാസ്കറിന് അറിയുമായിരുന്നുവോയെന്ന കാര്യം പരിശോധിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു. എന്നാൽ അതേസമയം, കേസ് അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കലാഭവൻ സോബി ആരോപിക്കുകയുണ്ടായി.
Post Your Comments