തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാൻ ശ്രമിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്ന ചൂണ്ടിക്കാട്ടി കലാഭവൻ സോബി ജോർജിനെതിരെ ക്രിമിനൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയിൽ വിധി ഏപ്രിൽ 17ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജിയിൽ വാദം കേട്ടത്.
അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാൻ സോബി ശ്രമിച്ചു. ഇത് അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്നാണ് സിബിഐ പറയുന്നത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തുണ്ടായ അപകടത്തിൽ ആണ് ബാലഭാസ്കർ മരിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുത്തത്.
Post Your Comments