Latest NewsKeralaIndia

മന്ത്രി ജലീലിന്റെ ​പ്ര​ബ​ന്ധം കോപ്പിയടിയെന്ന് ആരോപണം, സ്വ​ന്ത​മാ​യി​ ​എഴുതിയത് ​ആ​ദ്യ​ത്തെ​യും​ ​അ​വ​സാ​ന​ത്തെ​യും​ ​അ​ദ്ധ്യാ​യ​ങ്ങള്‍ മാത്രം, അതിലാകട്ടെ അ​ക്ഷ​ര​ത്തെ​​​റ്റു​ക​ളുടെ കൂമ്പാരവും

അ​ക്കാ​ഡ​മി​ക് ​വി​ദ​ഗ്ദ്ധ​രു​ടെ​ ​പാ​ന​ലി​നെ​ക്കൊ​ണ്ട് ​പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം​ ​ന​ട​ത്ത​ണം.​ ​

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​കെ.​ടി.​ജ​ലീ​ലി​ന്റെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധം​ ​മൗ​ലി​ക​മ​ല്ലെ​ന്നും​ ​നൂ​റു​ക​ണ​ക്കി​ന് ​ഉ​ദ്ധ​ര​ണി​ക​ള്‍​ ​പ​ക​ര്‍​ത്തി​യെ​ഴു​തി​യാ​ണ് ​കേ​ര​ള​ ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​ ​നി​ന്ന് ​ഡോ​ക്ട​റേ​റ്റ് ​നേ​ടി​യ​തെ​ന്നും​ ​ചാ​ന്‍​സ​ല​റാ​യ​ ​ഗ​വ​ര്‍​ണ​ര്‍​ക്ക് ​പ​രാ​തി.​ ​കേ​ര​ള​സ​‌​‌​ര്‍​വ​ക​ലാ​ശാ​ലാ​ ​വൈ​സ്ചാ​ന്‍​സ​ല​ര്‍​ക്ക് ​ഗ​വ​ര്‍​ണ​ര്‍​ ​പ​രാ​തി​ ​കൈ​മാ​റി.​ ​പ്ര​ബ​ന്ധ​ത്തി​ല്‍​ ​മൗ​ലി​ക​മാ​യ​ ​സം​ഭാ​വ​ന​ക​ളി​ല്ല.​ ​അ​ക്കാ​ഡ​മി​ക് ​വി​ദ​ഗ്ദ്ധ​രു​ടെ​ ​പാ​ന​ലി​നെ​ക്കൊ​ണ്ട് ​പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം​ ​ന​ട​ത്ത​ണം.​ ​

വി​വ​രാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​​​റ്റി​യി​ല്‍​നി​ന്ന് ​പ്ര​ബ​ന്ധ​ത്തി​ന്റെ​ ​പ​ക​ര്‍​പ്പു​വാ​ങ്ങി,​ ​കാമ്പ​യി​ന്‍​ ​ക​മ്മി​​​റ്റി​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​പി​ഴ​വു​ക​ള്‍​ ​ക​ണ്ടെ​ത്തി​യ​ത്.​ ​സി​ന്‍​ഡി​ക്കേ​​​റ്റ് ​നി​ല​വി​ലി​ല്ലാ​തി​രു​ന്ന​ ​കാ​ല​യ​ള​വി​ല്‍​ ​വൈ​സ്ചാ​ന്‍​സ​ല​റാ​യി​രു​ന്ന​ ​ഡോ.​എം.​കെ.​ ​രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍​ ​പ്ര​ത്യേ​ക​ ​അ​ധി​കാ​രം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഡോ​ക്ട​റേ​​​റ്റ് ​ന​ല്‍​കി​യ​തെ​ന്നും​ ​പ​രാ​തി​യി​ല്‍​ ​പ​റ​യു​ന്നു.​ ​

വ്യാ​ക​ര​ണ​ ​പി​ശ​കു​ക​ളു​ടെ​യും​ ​ഉ​ദ്ധ​ര​ണി​ക​ളി​ല്‍​ ​ഉ​ള്‍​പ്പെ​ടെ​ ​അ​ക്ഷ​ര​ത്തെ​റ്റു​ക​ളു​ടെ​യും​ ​കൂ​മ്പാ​ര​മാ​യ​ ​പ്ര​ബ​ന്ധം​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ക്കൊ​ണ്ട് ​പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കാമ്പ​യി​ന്‍​ ​ക​മ്മി​​​റ്റി​യാ​ണ് ​പ​രാ​തി​ ​ന​ല്‍​കി​യ​ത്. മ​ല​ബാ​ര്‍​ ​ല​ഹ​ള​യി​ല്‍​ ​വാ​രി​യം​കു​ന്ന​ത്ത് ​കു​ഞ്ഞ​ഹ​മ്മ​ദ് ​ഹാ​ജി​യു​ടെ​യും​ ​ആ​ലി​മു​സ്ലി​യാ​രു​ടെ​യും​ ​പ​ങ്കി​നെ​ ​അ​ധി​ക​രി​ച്ച്‌ ​ത​യ്യാ​റാ​ക്കി​യ​ ​പ്ര​ബ​ന്ധ​ത്തി​നാ​ണ് ​ജ​ലീ​ല്‍​ 2006​ല്‍​ ​ഡോ​ക്ട​റേ​​​റ്റ് ​നേ​ടി​യ​ത്.​

​പാ​ങ്ങോ​ട് ​മ​ന്നാ​നി​യ​ ​കോ​ളേ​ജ് ​പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന​ ​ഡോ.​ ​ടി.​ ​ജ​മാ​ല്‍​മു​ഹ​മ്മ​ദി​ന്റെ​ ​മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ​പ്ര​ബ​ന്ധ​ര​ച​ന​ ​നി​ര്‍​വ​ഹി​ച്ച​ത്.ഡോ.​ബി.​ഇ​ക്ബാ​ല്‍​ ​വൈ​സ്ചാ​ന്‍​സ​ല​റാ​യി​രി​ക്കെ​യാ​ണ് ​ജ​ലീ​ല്‍​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ര​ജി​സ്​​റ്റ​ര്‍​ ​ചെ​യ്ത​ത്.​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്താ​ത്ത​തി​നാ​ല്‍​ ​ര​ജി​സ്ട്രേ​ഷ​ന്‍​ ​റ​ദ്ദാ​ക്കി.​ ​ഡോ.​രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍​ ​വി.​സി​യാ​യ​യു​ട​ന്‍​ ​റ​ദ്ദാ​ക്കി​യ​ ​ര​ജി​സ്ട്രേ​ഷ​ന്‍​ ​വീ​ണ്ടും​ ​അ​നു​വ​ദി​ച്ചു.​ ​സി​ന്‍​ഡി​ക്കേ​റ്ര് ​നി​ല​വി​ലി​ല്ലാ​ത്ത​പ്പോ​ഴാ​ണ് ​പ്ര​ബ​ന്ധം​ ​മൂ​ല്യ​നി​ര്‍​ണ​യം​ ​ന​ട​ത്തി​യ​ത്.​ ​

read also: ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ തേരോട്ടം ; ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലും കോൺഗ്രസ് തകർന്നടിഞ്ഞു

വി​സി​യാ​യി​രു​ന്ന​ ​രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍​ ​പി​ന്നീ​ട് ​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​സി​സ്റ്റ​ന്റ് ​നി​യ​മ​ന​ത്ത​ട്ടി​പ്പി​ല്‍​ ​പ്ര​തി​യാ​യി.​ ​വാ​രി​യം​കു​ന്ന​ത്തു​ ​ഹാ​ജി​യു​ടെ​ ​പേ​ര് ​അ​ടു​ത്ത​കാ​ല​ത്ത് ​ച​ര്‍​ച്ചാ​വി​ഷ​യ​മാ​യ​തി​നെ​ ​തു​ട​ര്‍​ന്ന് ​മ​ല​ബാ​ര്‍​ ​ല​ഹ​ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും​ ​പ്ര​ബ​ന്ധ​ങ്ങ​ളും​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​മന്ത്രിയു​ടെ​ ​പ്ര​ബ​ന്ധ​വും​ ​ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്നും​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കാ​മ്പ​യി​ന്‍​ ​ക​മ്മി​​​റ്റി​ ​ചെ​യ​ര്‍​മാ​ന്‍​ ​ആ​ര്‍.​എ​സ്.​ ​ശ​ശി​കു​മാ​റും​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ഷാ​ജ​ര്‍​ഖാ​നും​ ​പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button