കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണവേട്ട നടന്നത്. 863 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഒരു കോടിയിലധികം രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ എം.സാജാദില് നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സംസ്ഥാനത്ത് വ്യാപകമായി വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കടത്ത് വര്‍ദ്ധിച്ച് വരികയാണ്. ഇന്നും സമാനമായ രീതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. 423 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 22 ലക്ഷം രൂപ വിലവരും. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയായ അബ്ദുല്‍ സനാഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്
Post Your Comments