ന്യൂഡല്‍ഹി: രാജ്യത്ത് 65 വയസില്‍ കൂടുതലുള്ളവര്‍ക്കും 15 വയസില്‍ താഴെയുള്ളവര്‍ക്കുമായി കേന്ദ്രനിയമം ഇന്ത്യയില്‍ സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര മാര്‍ഗരേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റൊണ് മാര്‍ഗരേഖ പുറത്ത് വിട്ടിരിക്കുന്നത്.
പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്ചിത സമയത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല. പരാതി ലഭിച്ചാല്‍ ചോദ്യ ചെയ്യുന്നതിന് വേണ്ടി നോട്ടീസ് നല്‍കാതെ സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമായ വിവരം ധരിപ്പിക്കേണ്ടതാണ്. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാക്കുമെന്നും ബിപിആര്‍ഡി പുറത്ത് വിട്ട് മാര്‍ഗ രേഖയില്‍ പറയുന്നു.
Post Your Comments