ഹൈദരാബാദ്: മുന്‍ എം.പി കൂടിയായ തെക്കേ ഇന്ത്യയിലെ പ്രശസ്ത നായികാ താരം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക്. നേതൃത്വവുമായി അകന്ന് നില്ക്കുന്ന പ്രമുഖ തെലുങ്ക് നടിയും മുന്‍ എം.പിയുമായ എം വിജയശാന്തിയാണ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അവര്‍ ബിജെപിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയശാന്തി ബി.ജെ.പിയിലേക്ക് മടങ്ങുമെന്ന സൂചനകള്‍ കോണ്‍ഗ്രസ് നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്.
ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ അവര്‍ ബി.ജെ.പിയിലേക്കുള്ള മടങ്ങിപ്പോക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച വിജയശാന്തി നടത്തിയ ട്വീറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള സൂചനകളാണ്.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി. ഈ സാഹചര്യം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നുമാണ് വിജയശാന്തി ട്വീറ്റ് ചെയ്തത്.
Post Your Comments