Latest NewsNewsIndia

ഇന്ത്യയില്‍ ‘നമസ്‌തേ ട്രംപ്’ അമേരിക്കയിൽ ‘ബൈ ബൈ’ ട്രംപ്; ബി.ജെ.പിക്കെതിരെ ശിവസേന

കോവിഡ് 19 മഹാമാരിയുടെ തുടക്കത്തില്‍ നമസ്‌തേ ട്രംപ് പരിപാടി നടത്തിയ കേന്ദ്രസര്‍ക്കാറിനെയും ശിവസേന വിമര്‍ശിച്ചു.

മുംബൈ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം മുന്‍നിര്‍ത്തി പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ഒളിയമ്പെയ്ത് ശിവസേന. ട്രംപിന്റെ പരാജയത്തില്‍ നിന്ന് ഇന്ത്യ എന്തെങ്കിലും പാഠമുള്‍ക്കൊണ്ടെങ്കില്‍ നല്ലതിനെന്ന് മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന പരാമര്‍ശിക്കുന്നു. യു.എസില്‍ ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറില്‍ എന്‍.ഡി.എ പരാജയം ഏറ്റവാങ്ങുമെന്ന് ശിവസേന ചൂണ്ടിക്കാട്ടി.

Read Also: നയതന്ത്ര-സൈനിക ചര്‍ച്ചകള്‍ ഒരുഭാഗത്ത്; ഇന്ത്യയുടെ ചില സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചൈന

അമേരിക്കൻ പ്രസിഡന്റ് എന്ന പദവിക്ക് ട്രംപ് ഒരിക്കലും അര്‍ഹനായിരുന്നില്ല. നാലുവര്‍ഷം മുമ്പ് ട്രംപിനെ തെരഞ്ഞെടുത്ത് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തിയിരിക്കുകയാണ്. താന്‍ നല്‍കിയ ഒരു വാഗ്ദാനം പോലും ട്രംപ് നിറവേറ്റിയിരുന്നില്ല. ട്രംപിന്‍രെ പരാജയത്തില്‍ നിന്ന് ഇന്ത്യ എന്തെങ്കിലും പഠിച്ചെങ്കില്‍ നന്നായേനെ- ശിവസേ ലേഖനത്തില്‍ പറയുന്നു. എന്നാൽ ചൊവ്വാഴ്ച ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ട്രംപിന് സംഭവിച്ചത് ബി.ജെ.പിയില്‍ ആവര്‍ത്തിക്കും. കോവിഡ് 19 മഹാമാരിയുടെ തുടക്കത്തില്‍ നമസ്‌തേ ട്രംപ് പരിപാടി നടത്തിയ കേന്ദ്രസര്‍ക്കാറിനെയും ശിവസേന വിമര്‍ശിച്ചു. ‘രാജ്യത്ത് തങ്ങളല്ലാതെ മറ്റൊരു ബദല്‍ ഇല്ലെന്ന മിഥ്യാധാരണ ജനങ്ങള്‍ക്ക് മാറ്റേണ്ടിവരും’ എന്നും ശിവസേന പറയുന്നു.

ഇന്ത്യയില്‍ നമ്മള്‍ ‘നമസ്‌തേ ട്രംപ്’ എന്നുപറഞ്ഞുകൊണ്ടിരുന്നു. അതേസമയം അമേരിക്കയിലെ ജനങ്ങള്‍ അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിതീഷ് കുമാറിനും യുവനേതാവ് തേജസ്വി യാദവിന്റെ മുമ്ബില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും ശിവസേന ബി.ജെ.പിയെ കടന്നാക്രമിച്ചു. ജനങ്ങള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് അവരുടെ കൈകളില്‍ ഏല്‍പ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെയും നിതീഷ്‌കുമാറിന്റെയും മുമ്പാകെ അവര്‍ മുട്ടുകുത്തില്ലെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button