ന്യൂഡല്‍ഹി: രാജ്യത്ത് നയതന്ത്ര-സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് പിന്‍മാറാതെ ചൈന. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ചൈനയുടെ ചില നീക്കം. അരുണാചല്‍ അതിര്‍ത്തിക്ക് സമീപം എയര്‍ബേസ്, റെയില്‍ പാതകള്‍ സ്ഥാപിച്ച് പുതിയ ഡാം നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്കാണ് ചൈന നീക്കം നടത്തുന്നത്.
എന്നാൽ ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയിലാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നേറ്റ പരാജയം മറയ്ക്കാന്‍ ചൈനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചൈന പ്രകോപനങ്ങളില്‍ നിന്ന് പിന്‍മാറാതെ തുടരുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബ്രഹ്മപുത്ര നദിയുടെ താഴത്തെ ഭാഗത്ത് ഈ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പ്രഖ്യാപിച്ചു. പദ്ധതി സംബന്ധിച്ച് ചൈന ഇതുവരെ ഒരു ബജറ്റും പുറത്തുവിട്ടിട്ടില്ല.
Read Also: ‘കംപ്യൂട്ടര്‍ ബാബ’യുടെ അനധികൃത കയ്യേറ്റം; പൊളിച്ചടുക്കി ബിജെപി സർക്കാർ
അതേസമയം ചൈനയുടെ ഈ പുതിയ പദ്ധതി ഇന്ത്യയുമായുള്ള തര്‍ക്കം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കുമെന്നാണ് സൂചന. അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്നാണ് ചൈനയുടെ നിരന്തരവാദം. ഡാമിനെ നയതന്ത്രപരമായ നേട്ടത്തിനായി ഉപയോഗിക്കാനാണ് ചൈനയുടെ പദ്ധതി. ബ്രഹ്മപുത്ര നദി ചൈനയുടെ കൈവശമുള്ള ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച് അരുണാചല്‍ പ്രദേശ് വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു. പിന്നീട് ബംഗ്ലാദേശിലൂടെ അസമിലേക്കാണ് ബ്രഹ്മപുത്രയുടെ ഒഴുക്ക്. ചൈനീസ് സര്‍ക്കാര്‍ ഇതിനകം തന്നെ ഈ നദിയില്‍ ചെറുതും വലുതുമായ 11 ഓളം ഡാമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ബ്രഹ്മപുത്രയുടെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സാധാരണ ദിവസങ്ങളില്‍, ഈ നദിയിലെ ജലത്തിന്റെ ഒഴുക്കും സാധാരണമാണ്. എന്നാല്‍ മഴക്കാലത്ത് ചൈനയില്‍ ഡാം നിറയുമ്പോള്‍ ചൈന ഡാം തുറന്നുവിടുകയും അസമിലും ബംഗ്ലാദേശിലും എല്ലാ വര്‍ഷവും വലിയ വെള്ളപ്പൊക്കവും ഉണ്ടാകുന്നു. തുടക്കം മുതല്‍ ചൈനീസ് സര്‍ക്കാര്‍ ടിബറ്റിനെ വൈദ്യുതി ഉല്‍പാദനത്തിന്റെ പ്രധാന മേഖലയായി ഉയര്‍ത്തി കൊണ്ടുവന്നിരിന്നു. ചൈനയിലെ മൊത്തം നദികളില്‍ നാലിലൊന്ന് ഈ പ്രദേശത്താണ്. അത്തരമൊരു സാഹചര്യത്തില്‍, ഇവിടെയുള്ള നദികളുടെ ജലം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിലാണ് ചൈനയുടെ ശ്രദ്ധ. വലിയ ഡാമുകള്‍ നിര്‍മ്മിച്ച് നദികളുടെ ഒഴുക്കിനെ ചൈന ഗതിമാറ്റുകയാണ്. ബ്രഹ്മപുത്രയുടെ വെള്ളമുപയോഗിച്ചാണ് വരണ്ടപ്രദേശങ്ങളില്‍ ചൈന ജലസേചനം നടത്തുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി ചൈന ഈ നദിയില്‍ കുറഞ്ഞത് 11 ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതികളില്‍ ഏറ്റവും വലുത് സാങ്മു പദ്ധതിയാണ്.
Post Your Comments