ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പക്കടവ് ഭാഗത്ത് നിരോധനാജ്ഞ ലംഘിച്ച് ആളുകളെ വിളിച്ചു കൂട്ടി നടത്തിയ വിവാഹമാണ് മജിസ്‌ട്രേറ്റ് കയ്യോടെ പൊക്കി കേസെടുത്തത്. ഗൃഹനാഥനോട് നാളെ പൊലീസ് ഇന്‍സ്‌പെക്ടറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി.
Read Also : തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിനോടൊപ്പം ഫാസ്‌ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ
വീടിനോടു ചേര്‍ന്നുള്ള പറമ്ബില്‍ പന്തലിട്ടാണു സദ്യ ഒരുക്കിയത്. ഈ സമയത്താണ് മജിസ്‌ട്രേറ്റ് എത്തിയത്. തലേന്നു രാത്രി 1000 പേരുടെ സദ്യ നടത്തിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു സെക്ടര്‍ മജിസ്‌ട്രേട്ട് എന്‍.ഡി. ബിന്ദു പിറ്റേന്നു വിവാഹ ദിനത്തില്‍ പരിശോധന നടത്തിയത്. അപ്പോള്‍ 200 പേരേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഗൃഹനാഥനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കുക ആയിരുന്നു.
Post Your Comments