Latest NewsIndiaNews

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിനോടൊപ്പം ഫാസ്‌ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: 2017 ഡിസംബറിന് മുമ്പ് വിറ്റഴിക്കപ്പെട്ട നാലുചക്ര വാഹനങ്ങള്‍ക്ക് തേര്‍ട്ടി പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ ഫാസ്‌ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 2021 ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 2017 ഡിസംബര്‍ ഒന്നുമുതല്‍ വിറ്റഴി‌ഞ്ഞ വാഹനങ്ങള്‍ക്ക് ഫാസ്‌ടാഗ് നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു.

Read Also : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേപ്പാളിന് സഹായവുമായി ഇന്ത്യ

2021 ഏപ്രില്‍ ഒന്നുമുതല്‍ കാറുകള്‍ മുതലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഫാസ്‌ടാഗ് നിര്‍ബന്ധമാണ്. ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഫാസ്‌ടാഗ് ഐ.ഡിയും രേഖപ്പെടുത്തും. ടോള്‍ പ്ലാസകളില്‍ പേമെന്റുകള്‍ 100 ശതമാനവും കറന്‍സിരഹിതമാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പുതിയ കാറുകളുടെ രജിസ്‌ട്രേഷന് ഫാസ്‌ടാഗ് ഇപ്പോള്‍ നിര്‍ബന്ധമാണ്.

രാജ്യത്തെ ടോള്‍ പ്ളാസകളില്‍ ഫാസ്‌ടാഗ് വഴിയുള്ള പിരിവ് കൊവിഡിന് മുമ്ബത്തെ സ്ഥിതിയിലേക്ക് 100 ശതമാനത്തോളവും തിരിച്ചെത്തിയിട്ടുണ്ട്. സെപ്‌തംബര്‍ ആദ്യവാരം തന്നെ 98 ശതമാനം കുറിച്ചിരുന്നു. കഴിഞ്ഞമാസം ഇത് 100 ശ തമാനത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തല്‍.

വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ പതിക്കുന്ന റേഡിയോ – ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്‌ഠിത സ്‌റ്റിക്കറാണ് ഫാസ്‌ടാഗ്. ഇത് വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. ടോള്‍ പ്ളാസകളില്‍ വാഹനം നിറുത്താതെ തന്നെ കടന്നുപോകാന്‍ ഇതു സഹായിക്കും. പ്ളാസയില്‍ എത്തുമ്പോൾ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി പണം ഈടാക്കപ്പെടുമെന്നതാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button