ഇസ്ളാമാബാദ് : നാല്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനു ആശംസ നേര്‍ന്ന് തുടക്കത്തിലേ പുലിവാല് പിടിച്ചു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റിന് ഉറുദുവിലും ഇംഗ്ലീഷിലുമായി ആശംസ നേർന്ന ഇമ്രാന്റെ അമളി ഏറ്റെടുത്തിരിക്കുകയാണ് എതിരാളികൾ.
ഉറുദുവില്‍ നേര്‍ന്ന ആശംസയുടെ ഗൂഗിള്‍ പരിഭാഷയാണ് ഇപ്പോള്‍ ട്രോളുകളായി പ്രചരിക്കുന്നത്. അഴിമതിക്കാരായ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാമെന്നാണ് ഉറുദു സന്ദേശത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കാണിക്കുന്നത്. ഇതിനൊപ്പം രാജ്യ സമ്ബത്ത് മൂടി വയ്ക്കുന്നവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന സന്ദേശവുമുണ്ട്.
ഉറുദു സന്ദേശത്തിനൊപ്പം ഇംഗ്ലീഷില്‍ കൂടി ആശംസ സന്ദേശം അയച്ചതിനാല്‍ ഇമ്രാന്‍ ശരിക്കും എന്താണ് ഉദ്ദേശിച്ചതെന്ന് ഉറുദു അറിയാത്തവര്‍ക്കും മനസിലാക്കാന്‍ സാധിച്ചു.
Post Your Comments