കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധനവ്. പവന് 160 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില പവന് 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ പവന് 320 രൂപ വീതം കൂടിയിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വര്‍ധിച്ചത്.
Read Also: കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു
എന്നാൽ ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.
Post Your Comments