Latest NewsKeralaNews

സാമ്പത്തിക തട്ടിപ്പ് കേസ് ; രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം, കേസ് കെട്ടിച്ചമച്ചതെന്ന് കുമ്മനം രാജശേഖരന്‍

പന്തളം: തനിക്കെതിരെ ഉണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്ന് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്നും ഇതിന്റെ ഭാഗമായി കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പണമിടാപാട് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നിട്ടും 12 ദിവസം പൊലീസ് വൈകിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി. പാലക്കാട്ടെ ഒരു കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പരാതിക്കാരന്‍. ഇയാളുടെ പരാതിയില്‍ കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കി ആറന്മുള പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം പരാതിക്കാരന്‍ പരാതി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. നല്‍കിയ തുകയില്‍ നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചെന്നും ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയെന്നുമാണ് പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന തുടങ്ങാന്‍ കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ഹരികൃഷ്ണനില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ലെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button