ബംഗലൂരു : ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എത്തിയത് അഞ്ചു കോടിയിലേറെ രൂപ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഇഡി വ്യക്തമാക്കുന്നത്. ബിനീഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്.
ഇന്‍കം ടാക്‌സ് റിട്ടേണില്‍ ഒരു വര്‍ഷം ആറ് മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് തന്റെ വരുമാനമെന്നാണ് ബിനീഷ് വെളിപ്പെടുത്തിയിട്ടുള്ളത്. 2015-16 കാലത്ത് ലഭിച്ച 49 ലക്ഷമാണ് ഉയര്‍ന്ന വരുമാനമെന്നും ബിനീഷ് പറയുന്നു. എന്നാൽ ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലാണ് അഞ്ചു കോടിയിലേറെ രൂപ എത്തിയത്. എന്നാൽ തന്റെ സമ്ബാദ്യം 1.2 കോടി മാത്രമാണെന്ന് ബിനീഷ് ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയപ്പോഴാണ് ഈ പണം ലഭിച്ചതെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.
ഐഡിബിഐ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിലും എച്ച് ഡിഎഫ്‌സിയുടെ ഒരു അക്കൗണ്ടിലുമാണ് പണം ലഭിച്ചത്. 55 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ 2012-13 കാലയളവ് മുതല്‍ വിവിധ തവണകളിലായി നിക്ഷേപിച്ചിട്ടുണ്ട്..
തന്റെ അക്കൗണ്ടിലൂടെയുള്ള വന്‍ തോതിലുള്ള പണ ഇടപാടുകളില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ബിനീഷിനും സുഹൃത്തുക്കള്‍ക്കും നിരവധി നിഴല്‍ കമ്ബനികളില്‍ പങ്കാളിത്തമുണ്ടെന്നും, അനധികൃത വ്യാപാര ഇടപാടുകളുണ്ടെന്നും ഇ ഡി ആരോപിക്കുന്നു.
Post Your Comments