ന്യൂഡല്‍ഹി : സംസ്ഥാന ബിജെപിയില്‍ പുത്തനുണര്‍വ്, എല്ലാം കെ.സുരേന്ദ്രന്‍ തലപ്പത്ത് എത്തിയതിനു ശേഷമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ .ജെ പി നദ്ദയുമായും സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്ജിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തുഷാര്‍ ഇക്കാര്യം അറിയിച്ചത്. സന്ദേശം സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
Read Also : നിയമസഭ അമിതാധികാരം പ്രയോഗിക്കുന്നു : കെ.സുരേന്ദ്രൻ
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ശ്രീ.ജെ പി നദ്ദയും സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.ബി എല്‍ സന്തോഷും ഇന്നു രാവിലെ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി.കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ വിശദമായിത്തന്നെ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഇടതു വലതു രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റുകള്‍ കണ്ട് ജനം മടുത്തിരിക്കുന്നു.
ഈ അഡ്ജസ്റ്റ്‌മെന്റുകളുടെ ഭാഗമായാണ് ഇന്നു വരെയും കേട്ടിട്ടില്ലാത്ത വിധത്തില്‍ ഇത്ര വലിയ നാറുന്ന അഴിമതിക്കഥകള്‍ തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും പ്രതിപക്ഷം വേണ്ടവിധത്തില്‍ രാഷ്ട്രിയമായി ഉപയോഗിക്കാതെ നിര്‍ജ്ജീവമായി ഇരിക്കുന്നത്. മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാരുകള്‍ അഴിമതിയുടെ പുത്തന്‍ ഏടുകള്‍ തീര്‍ക്കുവാന്‍ മത്സരിക്കുകയാണ്. ഈ സാഹചര്യം,വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ NDA മുന്നണിക്ക് അനുകൂലമാണ് .
ശ്രീ.കെ സുരേന്ദ്രന്‍ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി വന്നതിനു ശേഷം കേരളത്തിലും മുന്നണി സംവിധാനത്തില്‍ പുത്തന്‍ ഉണര്‍വ്വാണ് കൈവന്നിരിക്കുന്നത്. ഇത് വരും കാലങ്ങളില്‍ വലിയ ഉണര്‍വ്വാകും എന്നത് തീര്‍ച്ചയാണ്. ബി.ഡി.ജെ.എസ്സ് ഇന്ന് കേരളാ രാഷ്ട്രീയത്തില്‍ ഭരണവര്‍ഗ്ഗത്തെ തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയായി വളരുകയും ചെയ്തിരിക്കുന്നു. ഈ ഘടകങ്ങള്‍ ഒക്കെയും കേരളത്തില്‍ NDA മുന്നണിയ്ക്ക് അധികാരത്തില്‍ എത്തുവാനുള്ള അനുകൂല ഘടകങ്ങള്‍ ആണ്. ബി.ഡി.ജെ.എസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ.അനിരുദ്ധ് കാര്‍ത്തികേയനും ചര്‍ച്ചയില്‍ ഒപ്പം ഉണ്ടായിരുന്നു .
Post Your Comments