Latest NewsIndiaNews

ആചാരത്തിന്റെ മറവില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍

പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദിയും ഇയാളുടെ 2 അനുയായികളും ചേര്‍ന്ന് 17 കാരിയെ തട്ടിക്കൊണ്ടുപോയി.

അഹമ്മദാബാദ്: കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പൂജകൾ നടത്താൻ വന്ന മന്ത്രവാദി സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കി. കേസില്‍ മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയാ മന്ത്രവാദിയാണ് അറസ്റ്റിലായത്..

വിവാഹിതയായ 23കാരിയുടെ ഭര്‍തൃവീട്ടില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ പിതാവ് മന്ത്രവാദിയെ കണ്ടത്. മന്ത്രവാദത്തിന്റെ ഭാഗമായി 23 കാരി കുറച്ച്‌ ദിവസം വീട്ടില്‍ താമസിക്കണമെന്ന് ഇയാള്‍ യുവതിയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം മന്ത്രവാദിയുടെ വീട്ടില്‍ എത്തിയ പിതാവിനൊപ്പം യുവതിയെ മടക്കി അയക്കുകയും ചെയ്തു. അതിനു പതിനേഴുകാരിയായ ഇളയ മകളെ അവിടെ നിർത്താൻ ആവശ്യപ്പെട്ടു. കൂടാതെ ചെലവിലേക്കായി 50,000 രൂപ അവശ്യപ്പെടുകയും ചെയ്തു.

read also:വിജയ് കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാര്‍ ,മകനു ചുറ്റുമുള്ളത് ക്രിമിനലുകൾ : പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍

പിതാവ് തുക കൈമാറിയ ശേഷം ഇളയ മകളെ മന്ത്രവാദിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി തന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകണമെന്ന് പിതാവിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ബലാത്സംഗത്തിനിരയായ വിവരം പിതാവിനെ അറിയിച്ചു. പിന്നാലെ 23 കാരിയും തന്നെ പീഡിപ്പിച്ച വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദിയും ഇയാളുടെ 2 അനുയായികളും ചേര്‍ന്ന് 17 കാരിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ പൊലീസ് യുവതിയെ രക്ഷപ്പെടുത്തി. ഇരുവരെയും പൊലീസ് വൈദ്യപരിശോധന നടത്തി. 17 കാരി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരുവരെയും ബലാത്സംഗത്തിനിരയാക്കിയതായി മന്ത്രവാദി സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button