Latest NewsKeralaNews

വീട്ടിൽ വഴക്ക്; എസ്‌ഐയ്ക്കെതിരെ പരാതിയുമായി ഭാര്യവീട്ടുകാർ; കേസ് അന്വേഷണത്തിനെത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും കൈകാര്യം ചെയ്ത് എസ്‌ഐ; ഒടുവിൽ അറസ്റ്റ്

ഭാര്യവീട്ടുകാര്‍ ഫോണില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എസ്‌ഐയും സംഘവും അന്വേഷണത്തിനെത്തിയത്

കോട്ടയം: വീട്ടുകാരെ മർദ്ദിക്കുന്നുവെന്നു പരാതികിട്ടി അന്വേഷണത്തിനെത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും കൈകാര്യം ചെയ്ത്‌ കീഴ്‌വായ്പൂര്‍ എസ്‌ഐ. അറസ്റ്റില്‍. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി എസ്‌ഐ കോട്ടയം കഞ്ഞിക്കുഴി, പീടിയാക്കല്‍ കുരുവിള ജോര്‍ജ് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി എസ്‌ഐ ടിഡി മുകേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ കെഎ നവാസ് എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

read also:ആചാരത്തിന്റെ മറവില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍

ജോര്‍ജിന്റെ ഭാര്യവീട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കുരുവിള ജോര്‍ജ് വീട്ടിലെത്തി വഴക്കിടുന്നതായി ഭാര്യവീട്ടുകാര്‍ ഫോണില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എസ്‌ഐയും സംഘവും അന്വേഷണത്തിനെത്തിയത്. തുടർന്ന് ആക്രമാസക്തനായ ജോർജ്ജ് പൊലീസിനെ ഉപദ്രവിച്ചു. ഇയാൾ അയല്‍വാസികളെ അക്രമിക്കാനും ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് എസ്‌എച്ച്‌ഒ ഇകെ സജിമോന്റെ നേതൃത്വത്തില്‍ കുടുതല്‍ പൊലീസെത്തി കുരുവിളയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button