ചെന്നൈ: ഐ ടി കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം പിടികൂടി . ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍ (ഇന്ത്യന്‍ ഗ്രീന്‍ ഗ്രിഡ് ഗ്രൂപ്പ് ലിമിറ്റഡ്) ഓഹരിയുള്ള ഐടി കമ്പനിയുടെ മധുര, ചെന്നൈ ഉള്‍പ്പെടെ അഞ്ച് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
ബുധനാഴ്ചയായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത ആയിരം കോടി രൂപയെക്കൂടാതെ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്ക് ഇവിടെ നിക്ഷേപമുള്ളതിന്റെ തെളിവുകളും ലഭിച്ചതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍, പ്രധാനമായും രണ്ട് കമ്പനികൾക്കാണ് ഓഹരിയുള്ളത്. ഇത് 72 ശതമാനവും റെയ്ഡ് നടത്തിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. 28 ശതമാനം മാത്രമാണ് മറ്റൊരു ഫിനാന്‍സിങ് ഗ്രൂപ്പിന്റെ കൈവശമുള്ളത്. സിങ്കപ്പൂര്‍ കമ്പനിയിൽ നിന്ന് ലഭിക്കുന്ന 200 കോടി രൂപയുടെ ലാഭം കമ്പനിയുടെ കണക്കില്‍പ്പെടുത്തിയിട്ടില്ല.
കമ്പനി അടുത്തിടെ പുതുതായി അഞ്ച് ഓഫീസുകള്‍ കൂടി ആരംഭിച്ചതിന്റെ തെളിവുകളും ലഭ്യമായി. എന്നാല്‍ അവ വെറും കടലാസ് കമ്പനി മാത്രമാണ്. അനധികൃതമായി സമ്പാദിച്ച പണം വകമാറ്റുന്നതിനായാണ് ഇതെന്നാണ് ആരോപണം. കൃത്രിമ ബില്ലിലൂടെ 337 കോടി രൂപയാണ് ഈ കമ്പനികളുടെ പേരില്‍ മാറിയത്. കൂടാതെ ഈ കടലാസ് കമ്പനികളുടെ പേരില്‍ പണം വകമാറ്റി ചെലവഴിച്ചതായി കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ സമ്മതിച്ചു.
Post Your Comments