തിരുവനന്തപുരം : തങ്ങളുടെ കുടുംബം തകർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി .സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവർ .
Read Also : ശബരിമല പ്രസാദം സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തും ; ബുക്കിംങ് ആരംഭിച്ചു
മരിച്ചുകിട്ടിയാൽ മതിയെന്ന അവസ്ഥയാണിപ്പോൾ . എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ട് കൊല്ലുകയാണ് , എന്തു തെറ്റാണ് അയാൾ ചെയ്തത് . എൻഫോഴ്സ്മെന്റ് പരിശോധനയ്ക്കിടെ തന്റെ മരുമകൾക്ക് ഒരുപാട് യാതനകൾ സഹിക്കേണ്ടി വന്നുവെന്നും വിനോദിനി ആരോപിച്ചു.
അതേ സമയം ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ച തെളിവുകൾ ഇഡി തന്നെ കൊണ്ടുവന്നതാണെന്നും തങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ അത് നേരത്തെ തന്നെ നശിപ്പിച്ച് കളഞ്ഞേനെയെന്നുമുള്ള ബിനീഷിന്റെ ഭാര്യമാതാവിന്റെ പ്രസ്താവന വീണ്ടും കേസിൽ വിവാദമുണ്ടാക്കിയിരിക്കുകയാണ് .
Post Your Comments