KeralaLatest NewsNews

രാഹുലിനെ ഊരുമൂപ്പന്‍ എന്ന്​ വിളിക്കുന്ന സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ്​ വി. അബ്​ദുറഹ്​മാനും, ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവര്‍ നടന്നോട്ടെ; വി.ടി ബല്‍റാം എം.എല്‍.എ

സിപിഎമ്മിനെ സംബന്ധിച്ച്‌ ആദിവാസി, ഊരുമൂപ്പന്‍ എന്നതൊക്കെ ഇന്നും അധിക്ഷേപപരമായിരിക്കാം

പാലക്കാട്​: താനൂര്‍ എം.എല്‍.എ വി.അബ്​ദുറഹ്​മാന്റെ വംശീയ പരാമശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. വയനാടിന്റെ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ “ഊരുമൂപ്പന്‍” എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ്​ വി.അബ്​ദുറഹ്​മാനുമുള്ള​തെന്നും പൊളിറ്റിക്കല്‍ കറക്​ട്​നെസിന്റെ ക്ലാസെടുക്കാറുള്ള സി.പി.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികള്‍ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നുവെന്നും വി.ടി ബല്‍റാം പ്രതികരിച്ചു.

വി.ടി ബല്‍റാം എം.എല്‍.എ പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

വയനാടിന്‍െറ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ “ഊരുമൂപ്പന്‍” എന്ന് വിശേഷിപ്പിക്കുന്ന സിപിഎം സൈബര്‍ പോരാളികളുടെ അതേ മനോഭാവം തന്നെയാണ് വയനാട്ടുകാരനായ തിരൂര്‍ എംഎല്‍എ സി.മമ്മൂട്ടിക്കെതിരെയുള്ള പരാമര്‍ശത്തിലൂടെ താനൂരിലെ എല്‍ഡിഎഫ് എംഎല്‍എ അബ്ദുറഹിമാനും ആവര്‍ത്തിക്കുന്നത്.

ഇടതുപക്ഷത്തിന്‍്റെ ലേബലണിഞ്ഞ് മറ്റുള്ളവരുടെ ഓരോ വാക്കും വാചകവും തലനാരിഴ കീറി പൊളിറ്റിക്കല്‍ കറക്റ്റ്നെസിന്‍്റെ ക്ലാസെടുക്കാറുള്ള സിപിഎം പക്ഷ വയറ്റിപ്പിഴപ്പ് ജീവികള്‍ പലരും ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നു. അതില്‍ ഒട്ടും അത്ഭുതമില്ല. വാളയാറില്‍ കേരളത്തിന്‍്റെ നീതിബോധത്തിന് മുമ്ബില്‍ ഇപ്പോഴും തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകള്‍ അവര്‍ കാണില്ല, മയക്കുമരുന്ന് മാഫിയാ ഫാമിലിയിലേക്ക് മാത്രമേ അവരുടെ ബാലാവകാശക്കണ്ണ് എത്തുകയുള്ളൂ.

സിപിഎമ്മിനെ സംബന്ധിച്ച്‌ ആദിവാസി, ഊരുമൂപ്പന്‍ എന്നതൊക്കെ ഇന്നും അധിക്ഷേപപരമായിരിക്കാം. അതു കൊണ്ടാണല്ലോ മറ്റുള്ളവരെ ഇകഴ്ത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ അവര്‍ കൊണ്ടുനടക്കുന്നത്. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവര്‍ നടന്നോട്ടെ. എന്നാല്‍ ബാക്കി കേരളത്തിന്, ചിന്തിക്കുന്ന കേരളത്തിന്, അഭിമാനബോധമുള്ള കേരളത്തിന് അത്തരം ഐഡന്‍്റിറ്റികളോട് പൂര്‍ണ്ണമായി ഐക്യപ്പെടാന്‍ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തിരിച്ചറിയുന്നത്. അത് തന്നെയാണ് പ്രതീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button