തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ചിരിക്കുകയാണെങ്കിലും സിപിഎം ജില്ലാ സമ്മേളനം നടക്കുകയാണ്. ഇത് പാർട്ടിയ്ക്ക് നേരെ വിമർശനത്തിനു ഇടയാക്കുന്നുണ്ട്. പാറശാലയിലെ മെഗാ തിരുവാതിരയും സമ്മേളനത്തിന് എത്തിയ നൂറോളം പേർക്ക് കോവിഡ് ബാധിച്ചതും പാർട്ടി നേതൃത്വത്തിന് നേരെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ആലപ്പുഴയിലെ ജില്ലാ സമ്മേളനം മാറ്റിവയ്ക്കുന്നതായി വാർത്ത. ഈ വിഷയത്തെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് വിടി ബൽറാം.
‘മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ. ഇന്നലെ വരെ കാസർക്കോടിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം നടത്തിയവർക്ക് ഇപ്പോഴെങ്കിലും അൽപ്പം നല്ല ബുദ്ധി തോന്നിയതിൽ ആശ്വാസം. പക്ഷേ ഇനി ബാക്കിയെല്ലാവരോടുമുള്ള ഇവറ്റകളുടെ ഉപദേശങ്ങളായിരിക്കും. അത് ചെയ്യരുത്, ഇത് ചെയ്യരുത്, വീട്ടിലിരി…., ഇന്നേവരെ വാ തുറക്കാതെ കുന്തം വിഴുങ്ങിയിരുന്നവനൊക്കെ ഗുണദോഷിക്കാനും ആജ്ഞാപിക്കാനും വരും. അതൊക്കെയാണ് സഹിക്കാൻ പറ്റാത്തത്.’- വിടി ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചു.
Post Your Comments