KeralaLatest NewsIndia

‘സന്തോഷം മാത്രമേയുളളൂ’; കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കെ ടി ജലീല്‍, ഗൺമാനെ ചോദ്യം ചെയ്തു

കൊച്ചി: തിങ്കളാഴ്‌ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീല്‍. സത്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ സന്തോഷം മാത്രമേയുളളൂവെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്‌തുവെന്നാണ് ഒടുവിലത്തെ വിവരം. ഗണ്‍മാന്റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു കസ്‌റ്റംസ് ചോദ്യം ചെയ്യല്‍.

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് വച്ച്‌ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍.തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

read also: നൂറു തട്ടിപ്പു കേസുകൾ തികച്ച എംഎൽഎ എംസി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു

ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.മതഗ്രന്ഥങ്ങളെ കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച്‌ വിതരണം ചെയ്‌തിരുന്നു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്ക് വേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button