
കാസർകോട് : ജൂവല്ലറി തട്ടിപ്പ് കേസിൽ എം സി കമറൂദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. എഎസ് പി വിവേക് കുമാറാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം സെഞ്ച്വറി തികച്ചതിന് ശേഷമാണ് ചോദ്യം ചെയ്യൽ.
നിലവിൽ 109 കേസുകളാണ് എംഎൽഎയ്ക്കെതിരെയുള്ളത്.ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചവരുടെ ബാധ്യത മുസ്ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാധ്യത ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കമറുദീന് സമയം അനുവദിച്ചിട്ടുണ്ട്.
read also: ഹിസ്ബുളിന് പുതിയ തലവൻ , ആറുമാസത്തിനിടെ രണ്ടാമത്തെ ആൾ: ഇന്ത്യൻ സൈന്യം അരിപ്പയാക്കുമെന്ന് സോഷ്യൽ മീഡിയ
പരിഹാരമായില്ലെങ്കിൽ മാത്രം നടപടിയെപ്പറ്റി ആലോചിക്കുമെന്നും മജീദ് പറഞ്ഞു.800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ ഖമറുദ്ദീനെതിരെ പരാതി കൊടുത്തത്.
Post Your Comments