Latest NewsKeralaNews

പള്ളികളില്‍ സൂക്ഷിച്ച അഞ്ചു കോടി,മെഡിക്കല്‍ കോളജ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കണക്കില്‍പ്പെടാത്ത ഏഴു കോടി രൂപ എന്നിവ പിടിച്ചെടുത്തു ; ബിലീവേഴ്‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്നും കണ്ടെത്തല്‍

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുകയാണ്. കോടികളുടെ കള്ളപ്പണം ചർച്ച് വെളുപ്പിച്ചതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ല മെഡിക്കല്‍ കോളജ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കണക്കില്‍പ്പെടാത്ത ഏഴു കോടി രൂപ കണ്ടെടുത്തു. ഡല്‍ഹിയില്‍ പള്ളികളില്‍ സൂക്ഷിച്ച അഞ്ചു കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ചര്‍ച്ചിന് കീഴിലെ 30 ട്രസ്റ്റുകളില്‍ അധികവും കടലാസില്‍ മാത്രമാണെന്നും ഏഴ് സംസ്ഥാനങ്ങളില്‍ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തിയ ആദായ വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്നും കണ്ടെത്തി. ഇതടക്കം രേഖകള്‍ ഇല്ലാതെ സൂക്ഷിച്ച 15 കോടിയോളം രൂപ വിവിധ ഇടങ്ങളില്‍നിന്ന് കണ്ടെത്തിയിയിട്ടുണ്ട്.

read also:നൂറു തട്ടിപ്പു കേസുകൾ തികച്ച എംഎൽഎ എംസി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങിയത്. 2015 മുതല്‍ ഏതാണ്ട് 6000 കോടി രൂപ ചാരിറ്റിക്കായി ബിലീവേഴ്‌സ് ചര്‍ച്ച്‌ വിദേശങ്ങളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാൽ ഈ തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പകരം, റിയല്‍ എസ്റ്റേറ്റ്, ഭൂമി വാങ്ങിക്കൂട്ടല്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവക്കായി വിനിയോഗിച്ചുവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button