KeralaLatest NewsIndia

ബിലീവേഴ്‌സ് ചർച്ചിലെ വൈദികരുടെ അശാസ്ത്രീയ ട്രാൻസ്ഫർ നിറുത്തലാക്കണമെന്ന് വിശ്വാസികൾ

യാതൊരു ശാസ്ത്രീയമായ പഠനവും ഇല്ലാതെ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ കേരളത്തിൽ ഒട്ടാകെ വൈദികർക്ക് ട്രാൻസ്ഫർ നടപ്പിലാക്കിയിരിക്കുകയാണ്.

തിരുവല്ല: കോവിഡ് നമ്മുടെ സംസ്ഥാനത്ത് അതിരൂക്ഷമായി അതിന്റെ സംഹാരതാണ്ഡവം ആടുന്ന സാഹചര്യത്തിൽ ഡോക്ടർമാരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യരുതെന്ന ആവശ്യവുമായി ബിലീവേഴ്‌സ് ചർച്ച് വിശ്വാസികൾ. കേരളത്തിൽ നിലവിൽ ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്രീയമായ പഠനവും ഇല്ലാതെ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ കേരളത്തിൽ ഒട്ടാകെ വൈദികർക്ക് ട്രാൻസ്ഫർ നടപ്പിലാക്കിയിരിക്കുകയാണ്.

അടുത്ത ഞായറാഴ്ചയ്ക്ക് മുൻപ് വൈദികർ പുതുതായി മാറി ചെല്ലുന്ന ഇടവകകളിൽ ചാർജ് എടുക്കണമെന്നാണ് ഉത്തരവിലൂടെ മെത്രാപോലിത്ത വൈദികരെ അറിയിച്ചിരിക്കുന്നത്. ഈ അവസ്ഥ ഇടവകകളിൽ കോവിഡ് പടർന്നു പിടിക്കുവാൻ സാഹചര്യമൊരുക്കും. വയനാട്ടിൽ സേവനമനുഷ്ഠിക്കുന്ന വൈദികനെ കൊല്ലം ജില്ലയിലേക്കും തിരുവല്ലയിൽ ഉള്ള വൈദികനെ കോഴിക്കോട് ജില്ലയിലേക്ക് അടക്കം ട്രാൻസർ ചെയ്തിരിക്കുന്ന അശാസ്ത്രീയ നടപടിയാണ് സഭാനേതൃത്വത്തിന് ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

സി എസ് ഐ സഭയുടെ മൂന്നാറിൽ നടന്ന വൈദിക സമ്മേളനത്തിൽ പങ്കെടുത്ത അനേകം വൈദികർ കോവിഡ് ബാധിതർ ആവുകയും പലരുടെയും ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ബിലീവേഴ്സ് ചർച്ചിലെ വൈദികരുടെ ട്രാൻസ്ഫറും കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിശ്വാസികൾക്ക് ആശങ്കയുണ്ട് വിശ്വാസികൾ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്ന സാഹചര്യമാണുള്ളത്. നിലവിൽ ട്രാൻസ്ഫർ നടപടികൾ സ്റ്റേ ചെയ്യണം എന്ന വാദവുമായി വിശ്വാസികൾ കോടതിയെയും സമീപിച്ചു കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button