പത്തനംതിട്ട: സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്‌സ് ചർച്ച്. സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെല്ലാം ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിഷേധിച്ചു. ഉയർന്നു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്നും സഭ വക്താവ് സിജോ പന്തപ്പള്ളിയിൽ അറിയിച്ചു.
Read Also: സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തത്, യഥാര്‍ത്ഥ ശബ്ദരേഖ ഉടന്‍ പുറത്തുവിടും: ഷാജ് കിരണ്‍
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിലീവേഴ്‌സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിൽ പറഞ്ഞിട്ടുള്ളത്.
അതേസമയം, സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല നൽകിയിട്ടുള്ളത്. രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാർ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഷാജ് കിരണിനെ അജിത് കുമാർ വിളിച്ചെന്ന് ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
Post Your Comments