കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുകയാണ് കേരളം. മല്‍സരിക്കാന്‍ സീറ്റ് വാങ്ങി നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് ഭീഷണി. കോഴിക്കോട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഓഡിയോ സന്ദേശം പുറത്ത്. ജില്ലയിലെ പ്രമുഖ നേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റിന് വേണ്ടി എ-ഐ ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞ് പിടിവലിയിലാണ്. ഇതിനിടെയാണ് പ്രമുഖ നേതാവിന് ഭീഷണി സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
read also:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്, സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം മൂലമാണ് വനിതാ നേതാവിന്റെ ഭീഷണി. തര്‍ക്കങ്ങളിലും ഭീഷണികളിലും പെട്ട് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുമ്പോൾ പാർട്ടിയ്ക്ക് പുതിയ തലവേദനയാക്കുകയാണ് ഓഡിയോ ക്ലിപ്പ്.
Post Your Comments