Latest NewsKerala

ചെന്നിത്തലയുടെ ഇടപെടല്‍: രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടിയില്ല

കോഴിക്കോട്: വയനാട് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തില്‍ കെപിസിസി നടപടിയെടുക്കില്ലു. നേരത്തേ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട അച്ചടക്ക നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ചെന്നിത്തല ഇടപെടുകയും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു യോഗം. തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തു വന്നിരുന്നു. തുടര്‍ന്ന് രഹസ്യ യോഗത്തിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതോടെ നടപടി നീട്ടിവച്ചു എന്നാണ് സൂചന. അതേസമയം ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം ചേര്‍ന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button