കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ തനിക്കെതിരെ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയിൽ. ഓഡിയോ കേൾക്കുന്നത് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണെന്നും ഇതിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. ഓഡിയോ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് ആധികാരികത ഉറപ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ദിലീപിന്റെ വിശദീകരണം.
നേരത്തെ നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് നിർദേശം നൽകുന്ന ശബ്ദരേഖ ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. ‘ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം’ എന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഒരുവർഷത്തേക്ക് ഒരുരേഖയും ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങൾ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശബ്ദരേഖ തന്റെ കൈയിലുണ്ടെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments