KeralaLatest NewsNews

വിവാദ ശബ്ദരേഖ: ഒടുവിൽ മൊഴി രേഖപ്പെടുത്താനൊരുങ്ങി ജയിൽ വകുപ്പ്

തിരുവനന്തപുരം: വിവാദ ശബ്ദരേഖ ചോര്‍ന്ന സംഭവത്തിൽ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി ജയിൽ വകുപ്പ്. ജുഡിഷ്യൽ കസ്റ്റഡയിൽ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ ജയിൽ വകുപ്പ് കൊച്ചി എൻഐഎ കോടതിയുടെയുടെയും കസ്റ്റംസിൻ്റെയും അനുമതി തേടിയത്. സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽ വകുപ്പിന്‍റെ നീക്കം.

ശബ്ദരേഖയിൽ മൊഴി മാറ്റാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നടക്കം ഗുരുതര ആരോപണങ്ങൾ ഉളളതിനാൽ അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സമെന്റും ആവശ്യപ്പെട്ടിരുന്നു.അന്വേഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജയിലിലെത്തി സ്വപ്‌നയുടെ മൊഴിയെടുക്കാൻ ജയിൽ മേധാവി ഋഷിരാജ് സിങ്ങിന് കത്ത് നൽകി.

Read Also: ആശുപത്രിയിൽ നിന്നും ജയിലിലേക്ക്; എംസി കമറുദ്ദീന് ഡിസ്ചാർജ്

സ്വപ്‌ന റിമാൻഡിൽ ആയതിനാൽ കോടതിയുടെ അനുമതിയില്ലാതെ മൊഴിയെടുക്കാനാവില്ല. അതിനാലാണ് ജയിൽ വകുപ്പ് ക്രൈംബ്രാഞ്ചിന് വേണ്ടി കോടതിയെ സമീപിക്കുന്നത്. കൂടാതെ സ്വപ്‌നയെ അറസ്റ്റ് ചെയ്തിട്ടുള്ള എൻഐഎ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജൻസികളുടെ അനുമതിയും തേടും. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. സൈബർ വിദഗ്ധർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button