ബംഗളൂരു: ബിനീഷ് കോടിയേരിയുടെ അറസ്റ്റും തുടര്‍ന്നുള്ള റെയ്ഡും സംസ്ഥാനത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അതേസമയം, മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുളള ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ബിനീഷ് നിരപരാധിയാണെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കാനാണ് അറസ്റ്റ് നാടകമെന്നും കാണിച്ച് അഭിഭാഷകനും കുടുംബാംഗങ്ങളും രംഗത്തെത്തി.
ഡെബിറ്റ് കാര്‍ഡില്‍ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഈ ഡെബിറ്റ് കാര്‍ഡ് കിട്ടിയതെന്നും എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.്. പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ജാമ്യാപേക്ഷയെ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനാല്‍ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസില്‍ കുടുക്കിയതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments