പൊതുസ്ഥലത്ത് നഗ്നത ആഘോഷമാക്കിയ പൂനം പാണ്ഡെയും മിലിന്ദ് സോമനും …. എന്ത് കൊണ്ട് നഗ്നതകാട്ടിയെന്ന് കാണിച്ച് പൂനത്തിനെ മാത്രം അറസ്റ്റ് ചെയ്തു… ചോദ്യം ഉന്നയിച്ച് തിരക്കഥാകൃത്ത്. അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരില്‍ നടി പൂനം പാണ്ഡെയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അതിന് ശേഷം നഗ്നനായി ഗോവയിലെ കടല്‍തീരത്ത് കൂടി ഓടിയ നടനും മോഡലുമായ മിലിന്ദ് സോമനെക്കുറിച്ചുള്ള വാര്‍ത്തകളും സജീവ ചര്‍ച്ചയായി. പിറന്നാള്‍ ദിനത്തിലായിരുന്നു നടന്റെ നഗ്ന ഓട്ടം. ഇതിന് പിന്നാലെ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി.
പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതതും മിലിന്ദ് സോമനെതിരെ നടപടിയെടുക്കാത്തതും ഇരട്ടതാപ്പാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് അപൂര്‍വ അസ്രാണിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറിയായിരുന്നു പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് ആരോപണം. വടക്കന്‍ ഗോവയിലെ നക്ഷത്രഹോട്ടലിലായിരുന്നു പൂനം താമസിച്ചിരുന്നത്.
സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ എന്നു ചോദിച്ചാണ് ട്വിറ്ററില്‍ പ്രതിഷേധം ഇരമ്ബുന്നത്.
പൂനം പാണ്ഡെ, മിലിന്ദ് സോമന്, ഇരുവരും അടുത്തിടെ ഗോവയില്‍ വച്ച് തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിച്ചിരുന്നു. പൂനം ഭാഗികമായി എന്നാല്‍ മിലിന്ദ് മുഴുവനായും. പാണ്ഡെ അശ്ലീലം ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നിയമക്കുരുക്കിലാണ്. എന്നാല്‍ 55 വയസിലും ശരീരം സംരക്ഷിക്കുന്നതിന്റ പേരില്‍ സോമന് അഭിനന്ദനമാണ്. നഗ്നയായ സ്ത്രീയേക്കാള്‍ നഗ്നനായ പുരുഷനോട് അനുകമ്പയുള്ളവരാണ് നമ്മളെന്നാണ് ഞാന്‍ കരുതുന്നത് .. അപൂര്‍വ ട്വീറ്റ് ചെയ്തു.
Post Your Comments