Latest NewsIndiaEntertainment

‘എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ..,’ വ്യാജ മരണ വാർത്തയ്ക്ക് ശേഷം വെെകാരികമായ കുറിപ്പുമായി പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടയിൽ വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ കൊല്ലുകയോ ക്രൂശിക്കുകയോ വെറുക്കുകയോ ചെയ്യാമെന്നും എന്നാൽ വിമർശകർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്നും നടി പൂനം പാണ്ഡെ. സെർവിക്കൽ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന കണക്കുകളും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോ​ഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും താരം വെളിപ്പെടുത്തുന്നുണ്ട്. സെർവിക്കൽ കാൻസർ ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി താരം കാൻസർ ബാധിച്ച് മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

‘എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’, ബോധവത്കരണ പോസ്റ്റിനൊപ്പം നടി കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സാമൂഹിക മാധ്യമത്തിലൂടെ സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് നടി. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായവും നടി പങ്കുവെക്കുന്നുണ്ട്.

സെർവിക്കൽ കാൻസർ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം നൽകാനാണ് താൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്ന് പൂനം ഒരുദിവസത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. നടിയുടെ പ്രവർത്തി തെറ്റായ മാതൃകയാണ് നൽകുന്നതെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം നൽകാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button