COVID 19Latest NewsNewsInternational

കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റം : ഏറ്റവും മാരക വൈറസായി രൂപമാറ്റം : കണ്ടെത്തിയത് യൂറോപ്യന്‍ രാഷ്ട്രത്തില്‍… നിലവില്‍ പരീക്ഷണം നടക്കുന്ന വാക്‌സിനുകള്‍ക്ക് പുതിയ തരം വൈറസിനെ ചെറുക്കാനാകില്ലെന്നു കണ്ടെത്തല്‍… വീണ്ടും മഹാമാരിയ്ക്ക് സാധ്യത

കോപ്പന്‍ഹേഗ് : കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റം , ഏറ്റവും മാരക വൈറസായി രൂപമാറ്റം . ഡെന്മാര്‍ക്കിലാണ് കൊറോണ വൈറസ് രൂപമാറ്റം വന്നിരിക്കുന്നത്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മിങ്കുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡെന്മാര്‍ക്ക്. 17 ദശലക്ഷത്തോളം വരുന്ന മിങ്കുകളെയാണ് ഡെന്മാര്‍ക്ക് കൊന്നൊടുക്കുന്നത്.

read also : നവംബർ 23 മുതൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ് ; നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു

മിങ്കുകളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കൊറോണ വാക്സിനുകളുടെ ഫലപ്രാപ്തിയെ വരെ പ്രതികൂലമായി ബാധിക്കാന്‍ രണ്ടാം ഘട്ട കൊറോണ വ്യാപനം ഇടയാക്കിയേക്കുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളോടും ലോകത്തോടും ഭരണകൂടത്തിന് ഉത്തരവാദിത്വമുള്ളതിനാലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മിങ്കുകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ മിങ്കുകളുടെ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്.

മിങ്കുകളെ വളര്‍ത്തുന്ന ഫാമുകളുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് 12 പേരിലും പുതിയ തരം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മിങ്കുകളില്‍ കൊറോണ വൈറസ് അനായാസേന കടന്നു കൂടുന്നതായും വര്‍ധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. പരിവര്‍ത്തനം സംഭവിച്ച് കൊറോണ വൈറസില്‍ നിന്നും വീണ്ടുമൊരു മഹാമാരിയ്ക്കുള്ള സാധ്യതയുള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ പരീക്ഷണം നടക്കുന്ന വാക്സിനുകള്‍ക്ക് പുതിയ തരം വൈറസിനെ ചെറുക്കാനാകില്ലെന്നും പുതിയ വാക്സിന്‍ കണ്ടെത്തുന്നതിനായി ഏറെ സമയം വേണ്ടി വരുമെന്നും ഡെന്‍മാര്‍ക്ക് സ്റ്റേറ്റ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും വാക്സിന്‍ വിദഗ്ധനുമായ പ്രൊഫസര്‍ കെയര്‍ മോള്‍ബാക്കും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമില്ലാതാകാനുള്ള സാധ്യതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button