കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി സംസ്ഥാനത്ത് വൻമുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഇടത് വലത് മുന്നണികൾ ജനങ്ങൾക്കിടയിൽ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വർണ്ണക്കടത്ത് എൽഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂർണ്ണമായും തകർന്നു കഴിഞ്ഞു. ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും പൂർത്തിയാക്കി കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എൻ.ഡി.എ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments