പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. 36 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന എസ്. ശെല്‍വന്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായിരുന്ന കെ. ബാബു എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും അംഗത്വം നല്‍കി സ്വീകരിച്ചു.
Read Also : കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല് ; മണ്ഡലം പ്രസിഡന്റിന് പരിക്ക്
യൂത്ത് കോണ്‍ഗ്രസ് ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി, ബ്ലോക്ക് ട്രഷറര്‍, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഒറ്റപ്പാലം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ്, ഐഎന്‍ടിയുസി കമ്മിറ്റി പ്രസിഡന്റ്, 15 വര്‍ഷത്തോളം ഡിസിസി ജില്ലാ കമ്മിറ്റി അംഗം, ഒറ്റപ്പാലം നഗരസഭ പ്രതിപക്ഷ നേതാവ്, കൗണ്‍സിലര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ശെല്‍വനാണ് പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്മ പാര്‍ട്ടിയുടെ പതനത്തിന് ഇടയാക്കുമെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ തഴയുകയായിരുന്നുവെന്ന് എസ്. ശെല്‍വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരുടെയും സേവ ചെയ്തല്ല ഇതുവരെ എത്തിയത്. ജില്ലാ കോണ്‍ഗ്രസ് കുടുംബഭരണമായി മാറി. ഇനി പാര്‍ട്ടി രക്ഷപ്പെടുകയില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതോടെ തങ്ങളെ തഴഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അടുത്തദിവസം വാര്‍ത്തയായി വരുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണനയില്ലെന്നും ഇരുവരും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Post Your Comments