തിരുവനന്തപുരം : ഒരേ സമയം യു എ ഇ കോണ്‍സുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചരട് കയ്യില്‍, പോരാത്തതിന് ലോക്കറില്‍ കോടികളും സ്വര്‍ണവും. മാസങ്ങള്‍ക്ക് മുന്‍പ് വരെ സ്വപ്നജീവിതം നയിച്ച സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. വീട്ടില്‍ നിന്ന് മണിയോർഡറായി എത്തിയ 1000 രൂപയാണ് സ്വപ്നയുടെ ഒരേയൊരു ആര്‍ഭാടം.
ഈ രൂപയ്ക്ക് ജയിലിലെ കാന്റീനില്‍ നിന്നും ലഘുഭക്ഷണം വാങ്ങികഴിക്കാന്‍ അനുമതിയുണ്ട്. തിരുവനന്തപുരത്തെ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ ജീവിത രീതികളും അടിമുടി മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയന്‍ ആഹാരങ്ങള്‍ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ദിവസവും ദീര്‍ഘനേരം ജയില്‍ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപമാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്. രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രാര്‍ത്ഥിക്കും.
തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയ ആദ്യ നാളുകളില്‍ സ്വപ്ന അതീവ ദുഖിതയായിരുന്നു, ആരോടും അധികം മിണ്ടാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയയായ ശേഷം സ്വപ്നയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ട്. ബന്ധുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കൊലപാതക കേസിലെ പ്രതിയായ യുവതിയാണ് സ്വപ്നയ്ക്ക് ജയിലില്‍ സഹ തടവുകാരിയായുള്ളത്.വെട്ടിച്ചും ചതിച്ചും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമായി.
സമൂഹത്തിലെ വി ഐ പിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിച്ച സ്വപ്നയ്ക്ക് ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് വിളിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ അനുമതിയുള്ളു, അതും അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രമാണ് ഇത്തരത്തില്‍ വിളിക്കാന്‍ കഴിയുന്നത്.
മറ്റ് തടവുകാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം വീട്ടില്‍ വിളിക്കാന്‍ അനുമതിയുള്ളപ്പോഴാണ് കോഫെപോസ വകുപ്പില്‍ പെടുത്തിയതിനാല്‍ സ്വപ്നയ്ക്ക് ഫോണ്‍വിളിയില്‍ കടുത്ത നിയന്ത്രണമുള്ളത്, അതും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ സംസാരിക്കാനാവുകയുമുള്ളു. അടുത്ത ബന്ധുക്കള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം സ്വപ്നയെ കാണാനുമാകും.
Post Your Comments